മാര്‍പാപ്പയുടെ സംസ്കാരം വെള്ളിയാഴ്ച
റോം: ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സംസ്കാരം നടക്കുന്നത് വെള്ളിയാഴ്ചയായിരിക്കുമെന്ന് റോം മേയര്‍ വാള്‍ട്ടര്‍ വില്‍ട്രോണി അറിയിച്ചു.
ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി 20 ലക്ഷത്തോളം പേര്‍ എത്തുമെന്നും ഇവരെ സ്വീകരിക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ റോമില്‍ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വെള്ളിയാഴ്ച രാവിലെ പ്രദേശിക സമയം 10 മണിക്കായിരിക്കും സംസ്കാരം നടക്കുന്നത്.
പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനെയും ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സംസ്കാര ചടങ്ങുകളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് കര്‍ദിനാള്‍മാരുടെ യോഗം വെള്ളിയാഴ്ച നടന്നു.












Click it and Unblock the Notifications