കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി നിക്ഷേപത്തിന് പലിശ നിരക്ക് കൂട്ടി

  • By Staff
Google Oneindia Malayalam News

കൊച്ചി: സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കോറും(എസ്ബിടി) സൗത്ത് ഇന്ത്യന്‍ ബാങ്കും(എസ്ഐബി) പ്രവാസി ഭാരതീയര്‍ക്കുള്ള നിക്ഷേപപലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു.

എസ്ബിടി പ്രവാസി സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശനിരക്ക് 2.80 ശതമാനത്തില്‍നിന്ന് 3.40 ശതമാനം ആയി ഉയര്‍ത്തി. പ്രവാസി കാലാവധി നിക്ഷേപങ്ങള്‍ക്ക് 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെവരെ 4.40 ശതമാനവും 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെവരെ 4.80 ശതമാനവും 3 വര്‍ഷം മുതല്‍ അഞ്ച് വര്‍ഷംവരെ അഞ്ചു ശതമാനവുമാണ് പുതുക്കിയ പലിശനിരക്കുകള്‍.

സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്‍ആര്‍ഇ സേവിംഗ്സ് ബാങ്കിന്റെയും എഫ്സിഎന്‍ആര്‍(ബി) എന്‍ആര്‍ഇ കാലാവധി നിക്ഷേപങ്ങളുടെയും പലിശനിരക്കുകള്‍ വര്‍ധിപ്പിച്ചു. പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. എന്‍ആര്‍ഇ എസ്ബി നിക്ഷേപങ്ങള്‍ക്ക് 3.40 ശതമാനമാണ് വര്‍ധിപ്പിച്ച നിരക്ക്. എന്‍ആര്‍ഇ കാലാവധി നിക്ഷേപങ്ങള്‍ക്ക് 0.30 ശതമാനം മുതല്‍ 0.40 ശതമാനംവരെയാണ് വര്‍ധന. ഒന്നുമുതല്‍ രണ്ടുവരെ വര്‍ഷത്തെ കാലാവധി നിക്ഷേപങ്ങള്‍ക്ക് 4.40 ശതമാനം. രണ്ടുമുതല്‍ മൂന്നുവരെ 4.80 ശതമാനം. മൂന്നു വര്‍ഷം മുതല്‍ 10 വര്‍ഷംവരെ അഞ്ച് ശതമാനം എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍.

യുഎസ് ഡോളറിലുള്ള എഫ്സിഎന്‍ആര്‍(ബി) നിക്ഷേപങ്ങള്‍ക്ക് ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷംവരെ 3.61 ശതമാനം, രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷംവരെ 4.02 ശതമാനം, മൂന്നു വര്‍ഷത്തേക്ക് 4.23 ശതമാനം എന്നിങ്ങനെയാണ് നിരക്കുകള്‍. പൗണ്ട് സ്റെര്‍ലിങ്ങിലുള്ള നിക്ഷേപങ്ങള്‍ക്ക് 4.88 ശതമാനം, 4.82 ശതമാനം, 4.81 ശതമാനം എന്നിങ്ങനെയാണ് പലിശനിരക്കുകള്‍. യൂറോ നിക്ഷേപങ്ങള്‍ക്ക് തത്തുല്യമായ നിരക്കുകള്‍ 2.12, 2.40, 2.61 എന്നിവയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X