ആന്ധ്ര: ബിജെപിക്കാരനെ നക്സലൈറ്റുകള്‍ കൊന്നു
ഹൈദരാബാദ്: ആന്ധ്രയില്‍ മാര്‍ച്ച് നാല് തിങ്കളാഴ്ചയുണ്ടായ രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ ഒരു ബിജെപി പ്രവര്‍ത്തകനും ഒരു നക്സലൈറ്റും കൊല്ലപ്പെട്ടു.
മെഹബൂബ് നഗറിലെ പെടാപൂരില്‍ ബിജെപി പ്രവര്‍ത്തകനായ അയ്യപ്പറെഡ്ഢിയെ ഒരു സംഘം മാവോയിസ്റുകള്‍ വീട്ടില്‍ വച്ച് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. പൊലീസിനു വിവരം നല്‍കുന്നുവെന്നാരോപിച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്.
കമ്മാം ജില്ലയില്‍ പൊലീസുമായുണ്ടായ വെടിവയ്പിലാണ് ജനശക്തി നക്സല്‍ പ്രവര്‍ത്തകനായ നരസിംഹറാവു കൊല്ലപ്പെട്ടത്.












Click it and Unblock the Notifications