കശ്മീര്‍: 130 കിലോ സ്ഫോടകവസ്തുക്കള്‍ പിടികൂടി
ശ്രീനഗര്‍: ശ്രീനഗര്‍-മുസാഫിര്‍ ബാദ് റോഡില്‍ ഏപ്രില്‍ അഞ്ച് ചൊവ്വാഴ്ച130 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ അതിര്‍ത്തി സുരക്ഷാ സേന പിടിച്ചെടുത്തു.
ശ്രീനഗര്‍-മുസാഫിര്‍ ബാദ് ബസ് സര്‍വീസ് തുടങ്ങുന്നതിന് രണ്ട് ദിവസം മാത്രം അവശേഷിക്കെയാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. റോഡരികില്‍ രണ്ട് പോളിത്തീന്‍ ബാഗുകളിലായാണ് 60 കിലോയും 70 കിലോയും വരുന്ന സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച ശ്രീനഗര്‍-ബാരാമുള്ള ഹൈവേയില്‍ 117 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയിരുന്നു.
വ്യാഴാഴ്ചയാണ് ശ്രീനഗര്‍-മുസാഫിര്‍ബാദ് ബസ് സര്‍വീസ് ആരംഭിക്കുന്നത്.












Click it and Unblock the Notifications