കശ്മീരില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാഭടന്മാരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
ഷെര്‍മാലില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്നു വിവരം ലഭിച്ച സുരക്ഷാഭടന്മാര്‍ സ്ഥലം വളഞ്ഞതിനെ തുടര്‍ന്ന് തീവ്രവാദികള്‍ സൈനികര്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നു. സൈനികര്‍ തിരിച്ചുനടത്തിയ വെടിവയ്പിലാണ് തീവ്രവാദികല്‍ കൊല്ലപ്പെട്ടത്. ഇവരില്‍ നിന്നും രണ്ട് എകെ റൈഫിള്‍സും കണ്ടെടുത്തിട്ടുണ്ട്.
മരിച്ചവരുടെ വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications