കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി പിളര്‍ത്താന്‍ മുരളിയുടെ നീക്കം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഐ ഗ്രൂപ്പില്‍ കെ. മുരളീധരനും അദ്ദേഹവുമായി അടുപ്പമുള്ള നേതാക്കളും കോണ്‍ഗ്രസ് പിളര്‍ത്താനുള്ള ആലോചനയുമായി മുന്നോട്ടുപോകുന്നതായി അറിയുന്നു.

മുരളിക്കും മറ്റു നേതാക്കള്‍ക്കുമെതിരായ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ആവശ്യം ഹൈക്കമാന്റ് പരിഗണിക്കാത്ത സാഹചര്യത്തില്‍ സംഘടനാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ പാര്‍ട്ടി വിടണമെന്ന അഭിപ്രായമാണ് മുരളിക്കും അദ്ദേഹവുമായി അടുപ്പമുള്ള നേതാക്കള്‍ക്കുമുള്ളത്. കഴിഞ്ഞ ദിവസം മുരളിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ പാര്‍ട്ടി വിടണമെന്ന വാദമാണ് ഉയര്‍ന്നത്.

സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ മുരളിക്കും മറ്റും സംഘടനാ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാകില്ല. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് കെപിസിസിയുടെ ഉന്നതസ്ഥാനത്തിിലെത്തുക എന്ന ലക്ഷ്യം കൈവരിക്കാനാവുന്നില്ലെങ്കില്‍ പുറത്തുപോകാനാണ് മുരളിക്ക് താത്പര്യം. അടുത്ത തവണ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്ന് അധികാര സ്ഥാനങ്ങളിലെത്താനാണ് മുരളിയുടെയും മറ്റു നേതാക്കളുടെയും നോട്ടം.

അതേ സമയം പാര്‍ട്ടി പിളര്‍ത്തുന്നതിന് കെ. കരുണാകരനും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും യോജിപ്പില്ല. പത്മജയും പിളര്‍പ്പിന് എതിരാണ്. ഈ സാഹചര്യത്തില്‍ മുരളിയുടെ ആലോചനകള്‍ എത്രമാത്രം വിജയം കാണുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കരുണാകരനെ അനുകൂലിക്കുന്ന നേതാക്കളെല്ലാം മുരളിയുടെ കടുത്ത നിലപാടിനെ എതിര്‍ക്കുന്നവരാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X