Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യവിലവര്‍ദ്ധന: സര്‍ക്കാര്‍ ഇടപെടില്ല

തിരുവനന്തപുരം: കേരളത്തിലെ മദ്യവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് എക്സൈസ് കമ്മീഷണര്‍ ടി. ബാലകൃഷ്ണന്‍ പറഞ്ഞു.

മദ്യം ഒരു അവശ്യവസ്തുവല്ല. അതുകൊണ്ട് മദ്യവില കുറയ്ക്കാന്‍ ഇടപെടേണ്ട യാതൊരു സാമൂഹ്യബാധ്യതയും സര്‍ക്കാരിനില്ല. കേരളത്തില്‍ മദ്യവിതരണക്കാരാണ് മദ്യവില തീരുമാനിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ ഇടപെടില്ല. ഇന്ത്യയിലുണ്ടാക്കുന്ന വിദേശമദ്യത്തിന്റേയും ബിയറിന്റെയും മൊത്തവില്‍പ്പനക്കാര്‍ കേരളബിവറേജസ് കോര്‍പ്പറേഷനാണെങ്കിലും മദ്യനിര്‍മാതാക്കളുടെ അവകാശങ്ങളില്‍ കോര്‍പ്പറേഷന്‍ തലയിടാറില്ല.

ഇപ്പോള്‍ നിലനില്‍ക്കുന്ന രീതിയനുസരിച്ച് ഓരോ സാമ്പത്തികവര്‍ഷവും മദ്യത്തിന്റെ വില വിതരണക്കാര്‍ തീരുമാനിക്കണം. ഇതിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ച ശേഷം വില മദ്യകുപ്പിയുടെ പുറത്ത് രേഖപ്പെടുത്തുകയും വേണം.

മദ്യത്തില്‍ ചേര്‍ക്കുന്ന ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില 17.18ല്‍ നിന്നും 34.77 ആയി ഉയര്‍ന്നതുകൊണ്ട് മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്ന് മദ്യനിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സര്‍ക്കാര്‍ നിരസിച്ചതു കൊണ്ടാണ് ഇപ്പോള്‍ മദ്യവില ഉയര്‍ന്നത്.

വിവിധ നികുതികള്‍ ഈടാക്കുന്നതുകൊണ്ട് വില്‍പ്പന നടത്തുന്ന മദ്യത്തിന്റെ 84 ശതമാനം വിലയും സര്‍ക്കാരിനാണ് ലഭിക്കുന്നത്. മദ്യവില്‍പ്പനക്കാര്‍ക്ക് ലഭിക്കുന്നത് 16 ശതമാനം മാത്രമാണെന്നും എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.

സംസ്ഥാനത്ത് മിക്കവാറും എല്ലാ ബ്രാന്‍ഡ് മദ്യങ്ങളുടേയും വിലയില്‍ 46 ശതമാനം വരെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+