കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് വനിതാ വിസിയെ തിരിച്ചയച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്തു നടക്കുന്ന കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പാക് വൈസ് ചാന്‍സലറെ വിമാനത്താവളം മാറിയിറങ്ങിയതിനാല്‍ ദുബായിലേക്കു തിരിച്ചയച്ചു.

പാകിസ്ഥാനിലെ റാവല്‍പിണ്ടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. നജ്മ നജാമിനെയാണ് തിരുവനന്തപുരത്തു നിന്നും ദുബായിലേക്കു തിരിച്ചയച്ചത്.

വിസ പ്രകാരംദുബായില്‍ നിന്നും ദില്ലി വിമാനത്താവളത്തിലാണ് നജ്മ ഇറങ്ങേണ്ടെതന്ന് എമിഗ്രേഷന്‍ അധികൃതര്‍ കണ്ടെത്തുകയായിരുന്നു. കേരളം നജ്മ സന്ദര്‍ശിക്കാനുള്ള സ്ഥലങ്ങളില്‍ പെടുന്നതു മാത്രമാണെന്നും ദുബായില്‍ നിന്നും ദില്ലി വിമാനത്താവളത്തിലിറങ്ങാനാണ് അവരുടെ യാത്രാരേഖകളിലുള്ളതെന്നും മനസിലാക്കിക്കൊടുത്ത എമിഗ്രേഷന്‍ അധികൃതര്‍ ദില്ലിയില്‍ തിരിച്ചിറങ്ങാനായി അവരെ ദുബായിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ കയറ്റിവിട്ടു.

തിരുവനന്തപുരത്ത് ശ്രീചിത്തിരതിരുനാള്‍ മെഡിക്കല്‍ ഇന്‍സ്റിസ്റ്യൂട്ട് സംഘടിപ്പിച്ച വൈസ്ചാന്‍സലര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് നജ്മ തിരുവനന്തപുരത്തെത്തിയത്. ഇവര്‍ വീണ്ടും സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് ഇന്‍സ്റിറ്റ്യൂട്ട് അധികൃതര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X