Get Updates
Get notified of breaking news, exclusive insights, and must-see stories!

പെന്‍ഗ്വിന്‍ മലയാളത്തില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു

ദില്ലി: ലോകത്തെ പ്രമുഖ പുസ്തകപ്രസിദ്ധീകരണ കമ്പനിയായ പെന്‍ഗ്വിന്‍ മലയാളത്തില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. മലയാളം കൂടാതെ ഹിന്ദി, മറാത്തി എന്നീ ഇന്ത്യന്‍ ഭാഷകളിലും പെന്‍ഗ്വിന്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും.

ആദ്യമായാണ് പെന്‍ഗ്വിന്‍ പ്രാദേശികഭാഷകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുന്നത്. കേരളത്തിലെ പുസ്തക പ്രസാധന രംഗം സൂക്ഷ്മമായി നിരീക്ഷിച്ചതിനു ശേഷമാണ് മലയാളത്തില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പെന്‍ഗ്വിന്‍ തീരുമാനിച്ചത്.

കേരളത്തിലെ ഏതെങ്കിലും എഴുത്തുകാരെ കേന്ദ്രീകരിച്ചല്ല പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്നും അടുത്തുതന്നെ തങ്ങളുടെ മലയാളം പുസ്തകങ്ങള്‍ പുറത്തിറങ്ങുമെന്നും പെന്‍ഗ്വിന്‍ വൃത്തങ്ങള്‍ അറിയിച്ചു. പെന്‍ഗ്വിന്‍ മലയാളത്തിലെ ആദ്യമായി പ്രസിദ്ധീകരിക്കുന്നത് പെന്‍ഗ്വിന്‍ ഇന്ത്യയുടെ കൂടുതലായി വിറ്റഴിക്കപ്പെടുന്ന ഏതെങ്കിലും പുസ്തകത്തിന്റെ വിവര്‍ത്തനമാവാമെന്നും അവര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+