കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സിന്ധുവിന്റെയും ബിന്ദുവിന്റെയും ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ സിന്ധുവിന്റെയും സഹോദരി ബിന്ദുവിന്റെയും ജാമ്യാപേക്ഷകള്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തള്ളി.
കേസില്‍ കൂടുതല്‍ പ്രതികളെ പിടികിട്ടാനുണ്ടെന്നും ഇരുവര്‍ക്കും ജാമ്യം നല്‍കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു.
ഇരുവരെയും പൊലീസ് റിമാന്റില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയിട്ടുണ്ട്.
അതിനിടെ കേസില്‍ പൊലീസ് അന്വേഷിച്ചുവരുന്ന രാജന് ചാക്കോയും ഭാര്യ അന്നാമ്മ ചാക്കോയും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ജാമ്യാപേക്ഷ ഏപ്രില്‍ ആറ് ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും.
Comments
Story first published: Tuesday, April 5, 2005, 23:53 [IST]