Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോദ്യചോര്‍ച്ച: രാജന്‍ ചാക്കോ ഒളിവില്‍

ചെന്നൈ: എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നില്‍ ചോദ്യപേപ്പര്‍ അച്ചടിച്ച ചെന്നൈയിലെ പ്രസിന്റെ ജനറല്‍ മാനേജര്‍ രാജന്‍ ചാക്കോയാണ് പ്രവര്‍ത്തിച്ചതെന്നതിന് ക്രൈംബ്രാഞ്ച് സംഘത്തിന് തെളിവുകള്‍ ലഭിച്ചു. രാജന്‍ചാക്കോ ഇപ്പോള്‍ ഒളിവിലാണ്.

ചെന്നൈയില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത് രാജന്‍ ചാക്കോയാണെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് ബോധ്യമായത്. ഞായറാഴ്ച ഉച്ചയോടെ രാജന്‍ ചാക്കോയെ കസ്റഡിയിലെടുക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമം നടത്തിയെങ്കിലും രാജന്‍ചാക്കോയും ഭാര്യയും ഒളിവില്‍ പോയി. ചെന്നൈയില്‍ രാജന്‍ ചാക്കോ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം ഇപ്പോള്‍ ക്രൈം ബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്.

ചെന്നൈയില്‍ നിന്ന് ചോര്‍ന്നുകിട്ടിയ ചോദ്യപേപ്പര്‍ തിരുവനന്തപുരത്തേക്ക് അയച്ചുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അറസ്റിലായ സിന്ധുവിന് രാജന്‍ചാക്കോയെ അറിയാമായിരുന്നുവെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

ചെന്നൈയിലെ പ്രസ്സില്‍ അച്ചടിച്ച ഒറിജിനല്‍ ചോദ്യപേപ്പറിന്റെ പ്രിന്റൗട്ടാണ് തിരുവനന്തപുരത്ത് സിന്ധുവിന്റെ സഹോദരി ബിന്ദുവില്‍ നിന്നും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്. ചോദ്യപേപ്പര്‍ ചെന്നൈയിലെ പ്രസ്സില്‍ നിന്നു തന്നെയാണ് ചോര്‍ന്നതെന്ന് ഇതോടെ ക്രൈംബ്രാഞ്ചിന് ബോധ്യമായിട്ടുണ്ട്.

രാജന്‍ചാക്കോ കേസന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ചോദ്യപേപ്പര്‍ അച്ചടിക്കുന്നതിനുള്ള കരാര്‍ വി. എസ്. മണിയുടെ പേരിലാണെന്നും അതിന്റെ ഇടപാടുകള്‍ക്കായി തന്നെ അധികാരപ്പെടുത്തുകയായിരുന്നുവെന്നുമാണ് രാജന്‍ ചാക്കോ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ രാജന്‍ ചാക്കോയുടെ പേരിലുള്ള മറീനാ പ്രസ്സിനു തന്നെയായിരുന്നു കരാര്‍ ലഭിച്ചിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. കരാര്‍ വി. എസ്. മണിയുടെ പേരിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ തിരുവനന്തപുരത്ത് ചില ഉദ്യോസസ്ഥര്‍ ശ്രമം നടത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+