പരീക്ഷാഭവനില്‍ നിന്ന് രേഖകള്‍ പിടിച്ചു
തിരുവനന്തപുരം: എസ്എസ്ല്‍സി ചോദ്യപേപ്പര്‍ അച്ചടിയുമായി ബന്ധപ്പെട്ട 2001 മുതലുള്ള ഫയലുകള്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു. രഹസ്യരേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
2001 മുതല്‍ ചെന്നൈയിലെ പ്രസിന് നല്‍കിയ അച്ചടിക്കരാറിന്റെ രേഖകള്‍, കഴിഞ്ഞ വര്‍ഷം ടെണ്ടര്‍ ക്ഷണിക്കാതെ കരാര്‍ ദീര്‍ഘിപ്പിച്ചുനല്‍കിയതിന്റെ രേഖകള്‍, കത്തിടപാടുകള്‍, പണം കൈമാറിയ രേഖകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
പരിശോധനയില്‍ ചില ദുരൂഹതള്‍ കാണപ്പെട്ടതായി ക്രൈെംബ്രാഞ്ച് ഉദ്യോസസ്ഥര്‍ പറഞ്ഞു. ചില കരാര്‍ സംബന്ധിച്ച് വ്യാജരേഖയുണ്ടാക്കാന്‍ ശ്രമിച്ചതായും ബോധ്യപ്പെട്ടിട്ടുണ്ട്.
ചെന്നൈയിലെ പ്രസില്‍ നടത്തിയ പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് എസ് പി വില്‍സണിന്റെ നിര്‍ദേശ പ്രകാരമാണ് പരീക്ഷാഭവനില്‍ പരിശോധന നടത്തിയത്. ചെന്നൈയിലെ പ്രസില്‍ കണ്ടെത്തിയ ചില രേഖകള്‍ പരീക്ഷാഭവനിലെ രേഖകളുമായി പൊരുത്തപ്പെടാത്തതാണ്. ചെന്നൈയില്‍ ലഭിച്ചത് യഥാര്‍ഥരേഖകളാണോ, കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു.
രേഖകള്‍ അനുസരിച്ച് ചെന്നൈയിലെ മണിക്കാണ് അച്ചടിക്കായി കരാര്‍ നല്‍കിയത്. എന്നാല്‍ ഇടപാടുകള്‍ക്കായി രാജന്‍ ചാക്കോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കരാര്‍ പണം അയച്ചുകൊടുത്തത് രാജന്‍ ചാക്കോയുടെ ഭാര്യയുടെ പേരിലാണ്.












Click it and Unblock the Notifications