Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് കനത്ത വേനല്‍മഴ

തിരുവനന്തപുരം: കനത്ത വേനല്‍ച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിച്ചു. ഏപ്രില്‍ രണ്ട് ശനിയാഴ്ച ആരംഭിച്ച മഴ ബുധനാഴ്ച രാവിലെ വരെയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും മധ്യേ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് മഴക്കു കാരണമെന്നും ഇത് രണ്ടു ദിവസം കൂടി തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എം. ഡി. രാമചന്ദ്രന്‍ പറഞ്ഞു.

ഏപ്രില്‍ നാല് തിങ്കളാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. തിരുവനന്തപുരം നഗരത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ശക്തമായ കാറ്റിലും മഴയിലും നഗരത്തിലെ വൈദ്യുതി-ടെലിഫോണ്‍ ബന്ധങ്ങള്‍ പലയിടത്തും താറുമാറായി.

കനത്ത മഴയിലും കാറ്റിലും തിരുവനന്തപുരം നഗരത്തില്‍ പാങ്ങോട്, മുടവന്‍മുഗള്‍, എസ്എടി ആശുപത്രി, അമ്പലത്തറ, പേരൂര്‍ക്കട, പുന്നയ്ക്കാമുഗള്‍ എന്നിവിടങ്ങളില്‍ മരങ്ങള്‍ റോഡുകളിലേക്കു വീണ് ഗതാഗതതടസമുണ്ടായി.

ആലപ്പാട്ടു പെയ്ത മഴയില്‍ സുനാമി ദുരിതബാധിതര്‍ക്കുള്ള താല്ക്കാലിക ഷെഡുകളുടെ മേല്‍ക്കൂര തകര്‍ന്നു. ഇവരെ സഹായിക്കാന്‍ സന്നദ്ധസംഘടനകള്‍ രംഗത്തെത്തിയെങ്കിലും സര്‍ക്കാര്‍ വേണ്ടരീതിയില്‍ പ്രതികരിച്ചില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

കേരളത്തിനൊപ്പം ലക്ഷദ്വീപിലും കനത്ത തോതില്‍ മഴ ലഭിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+