Get Updates
Get notified of breaking news, exclusive insights, and must-see stories!

വാറ്റ്: വ്യാപാരി സമിതി സത്യാഗ്രഹം തുടങ്ങും

തിരുവനന്തപുരം: മൂല്യവര്‍ദ്ധിത നികുതിക്കെതിരായ സമരത്തിന്റെ ഭാഗമായി വ്യാപാരി -വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് എം. എ. റഹിം സെക്രട്ടേറിയറ്റിനു മുന്നില്‍ ഏപ്രില്‍ ആറ് ബുധനാഴ്ച മുതല്‍ സത്യാഗ്രഹം ആരംഭിക്കുമെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു.

വാറ്റിന്റെ പേരില്‍ കൂടുതല്‍ നികുതി ഭാരമാണ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇത് നടപ്പിലാക്കുമ്പോള്‍ ബുദ്ധിമുട്ടിലാകുന്നത് ചെറുകിട വ്യവസായികളാണ്. ഈ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇതിനിടെ വാറ്റ് സമരം നേരിടാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ പലവ്യഞ്ജന കടകള്‍ ഞായറാഴ്ചയും തുറക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍ മുന്‍കൂട്ടി സംഭരിച്ചിട്ടുണ്ട്.

രണ്ടു മാസത്തിനുള്ളില്‍ തിരഞ്ഞെടുക്കപ്പെട്ട 1624 റേഷന്‍കടകളില്‍ ശബരി സ്റോറുകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ശബരി സ്റോറുകള്‍ അനുവദിക്കുന്നത് ജനപ്രതിനിധികളുടെ ആവശ്യപ്രകാരമായിരിക്കും. മാവേലി, ലാഭം സ്റോറുകളുടെ രണ്ട് കിലോ മീറ്റര്‍ ചുറ്റളവിന് പുറത്താണ് ശബരി സ്റോര്‍ അനുവദിക്കുക. ശബരി സ്റോറുകള്‍ തുടങ്ങുന്നതിന് യൂണിയന്‍ ബാങ്ക് 5 ലക്ഷം രൂപ വരെ വായ്പ നല്‍കും.

റേഷന്‍കടകളില്‍ പാചകവാതക വിതരണവും ടെലിഫോണ്‍ ബൂത്തും തുടങ്ങുന്നത് പരിഗണനയിലുണ്ട്. റേഷന്‍കടകള്‍ നിര്‍ത്തിയ സ്ഥലങ്ങളില്‍ വീണ്ടും അപേക്ഷ വിളിച്ചപ്പോള്‍ ധാരാളം അപേക്ഷകര്‍ എത്തിയിട്ടുണ്ട്. ആറ് മാസത്തിനുള്ളില്‍ പര്‍ച്ചേസ് ഇനത്തില്‍ മാത്രം 4.65 കോടി രൂപ കോര്‍പ്പറേഷന്‍ ലാഭമുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+