Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കില്ല: വെള്ളാപ്പള്ളി

കണ്ണൂര്‍: എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കില്ലെന്ന് എസ്എന്‍ഡിപി യേഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

തളിപ്പറമ്പില്‍ നടക്കുന്ന എസ്എന്‍ഡിപി യോഗം ജില്ലാ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ വെള്ളാപ്പള്ളി ഏപ്രില്‍ അഞ്ച് ചൊവ്വാഴ്ച പയ്യാമ്പലം ഗസ്റ് ഹൗസില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.

ഈഴപ്പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ടത് നേടിയെടുക്കാന്‍ ശ്രമിക്കും. മറ്റ് സമുദായങ്ങളെല്ലാം അര്‍ഹതപ്പട്ടെതൊക്കെ ചോദിച്ചുവാങ്ങുന്നുണ്ട്. ഞങ്ങള്‍ക്കും അര്‍ഹതപ്പെട്ടത് കിട്ടണം. സീറോ ആയി കഴിയുന്ന ഞങ്ങള്‍ക്ക് ഇനിയെങ്കിലും ഹീറോ ആകണം.

സിപിഎമ്മിന്റെ ശ്രീനാരായണഗുരുവിനോടുള്ള സ്നേഹം കപടമാണ്. എസ്എന്‍ഡിപിയും എന്‍എസ്എസും യോജിച്ചുനീങ്ങാനുള്ള നീക്കം വര്‍ഗീയതയിലേക്കുള്ളതാണെന്ന് പറഞ്ഞ പിണറായി വിജയന്‍ ഇപ്പോള്‍ അതേക്കുറിച്ചൊന്നും മിണ്ടുന്നില്ല.

ഈഴവരില്‍ പാവപ്പെട്ടവരെ ഉദ്ധരിക്കുന്നതിനായി എസ്എന്‍ഡിപി സാമ്പത്തികസഹായങ്ങള്‍ നല്‍കുമെന്നും മലബാറിലേക്ക് ഇതിനായി അരക്കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+