എയര്‍ ഇന്ത്യ എക്സ്പ്രസ്: പരാതികള്‍ ഉയരുന്നു
ദുബായ്: എയര്‍ ഇന്ത്യയുടെ ചെലവു കുറഞ്ഞ വിമാനസര്‍വീസായ എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് നടത്തുന്നതിലെ അപാകതകള്‍ സംബന്ധിച്ച് പരാതികളുടെ പ്രവാഹം.
ക്രെഡിറ്റ് കാര്‍ഡ് വഴി പേമെന്റ് നടത്തിയിട്ടും ടിക്കറ്റ് കിട്ടിയില്ല, ക്രെഡിറ്റ് കാര്‍ഡ് വഴി പേമെന്റ് നടത്തിയപ്പോള്‍ ടിക്കറ്റ്നിരക്ക് രണ്ടു തവണ അക്കൗണ്ടില്‍ നിന്ന് ഈടാക്കി, ചൈല്‍ഡ് ടിക്കറ്റ് നിരക്ക് ഫുള്‍ടിക്കറ്റിനേക്കാള്‍ കൂടുതലായി ഈടാക്കി തുടങ്ങിയ പരാതികളുമായാണ് യാത്രക്കാരെത്തുന്നത്. ദുബായിലെ എയര്‍ ഇന്ത്യ ജീവനക്കാര്‍ ഈ പരാതികള്‍ പരിഹരിക്കാനാവാത്ത സ്ഥിതിയിലാണ്.
എയര്‍ഇന്ത്യയുടെ വെബ്സൈറ്റ് യുഎഇയില്‍ ലോഞ്ച് ചെയ്തിട്ടില്ലെന്നാണ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ പറയുന്നത്. ലോഗ്ഓണ്‍ ചെയ്യുന്നതിനുള്ള പാസ്വേര്‍ഡ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇന്റര്‍നെറ്റ് ബന്ധമോ ക്രെഡിറ്റ് കാര്‍ഡോ ഇല്ലാത്തവരെ ഓണ്‍ലൈന്‍ ബുക്കിംഗിന് സഹായിക്കുന്നതിന് ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അവര്‍ പറയുന്നു.
പ്രത്യേക നിരക്ക് നല്‍കാതെ കൊണ്ടുപോകാവുന്ന ബാഗേജിന്റെ ഭാരം 50 കിലോഗ്രാമില്‍ നിന്നും 30 കിലോഗ്രാമായി കുറച്ചതിനാല്‍ നേരത്തെ നല്‍കിയതിന് തുല്യമായ നിരക്കാണ് ഇപ്പോഴും നല്‍കേണ്ടിവരുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. അധികഭാരം വരുന്ന ബാഗേജിന് കിലോഗ്രാമിന് 35 ദിര്‍ഹമാണ് ഈടാക്കുന്നത്.












Click it and Unblock the Notifications