ബ്രിട്ടനില്‍ മേയ് അഞ്ചിന് തിരഞ്ഞെടുപ്പ്
ലണ്ടന്‍: ബ്രിട്ടനില്‍ മേയ് അഞ്ചിന് പൊതു തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ അറിയിച്ചു. നാലാഴ്ചത്തെ പ്രചാരണത്തിന് ശേഷമായിരിയ്ക്കും പൊതു തിരഞ്ഞെടുപ്പ്.
അമേരിയ്ക്കയുടെ ഇറാഖ് ആക്രമണത്തെ അനുകൂലിച്ച ടോണി ബ്ലെയറിന്റെ നിലപാടിനോട് ജനങ്ങള്‍ യോജിയ്ക്കുന്നോയെന്നതിന്റെ വിധിയെഴുത്തായിരിയ്ക്കും ഈ പൊതു തിരഞ്ഞെടുപ്പ്. ഇറാഖ് ആക്രമണവിഷയത്തില്‍ അമേരിയ്ക്കയോട് യോജിച്ചെങ്കിലും പൊതുവേ ടോണിബ്ലെയറിന് അനുകൂലമായ അന്തരീക്ഷമാണ് ബ്രിട്ടണില്‍ ഉള്ളത്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മികച്ചതാണെന്നതാണ് ഇതിന് പ്രധാന കാരണം. മൂന്നാം തവണയും ബ്ലെയര്‍ വിജയിയ്ക്കുന്നെങ്കില്‍ അത് ബ്ലെയറിന്റെ ലേബര്‍ പാര്‍ട്ടിയ്ക്ക് വന്‍ നേട്ടമായിരിയ്ക്കും.
കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ലേബര്‍ പാര്‍ട്ടിയുടെ ഭരണം ഉണ്ടാക്കിയ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് ബ്ലെയര്‍ പറഞ്ഞു. എലിസബത്ത് രാജ്ഞിയെ കണ്ട് പാര്‍ലമെന്റ് പിരിച്ച് വിടാന്‍ ആവശ്യപ്പെട്ടതിന് ശേഷം വാര്‍ത്താ ലേഖകരോട് പ്രതികരിയ്ക്കുകയായിരുന്നു ബ്ലെയര്‍.


Click it and Unblock the Notifications