Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രകാശ് കാരാട്ട് സിപിഎം സെക്രട്ടറിയായേക്കും

ദില്ലി: ഏപ്രില്‍ ആറ് ബുധനാഴ്ച ദില്ലിയില്‍ ആരംഭിക്കുന്ന അഞ്ചു ദിവസത്തെ സിപിഎം 18-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തേക്കും.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിക്കാനിരിക്കുന്ന ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ പിന്‍ഗാമിയായി പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിനെ സമ്മേളനത്തില്‍ തെരഞ്ഞെടുത്തേക്കും. സുര്‍ജിത്തിനോടൊപ്പം പോളിറ്റ് ബ്യൂറോ അംഗമായ ജ്യോതി ബസുവും വിരമിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണയായിരിക്കും പാര്‍ട്ടി അജന്‍ഡയിലെ മുഖ്യവിഷയം. അടുത്ത വര്‍ഷം കേരളത്തിലും വെസ്റ്ബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും സമദൂരം പാലിക്കാനായിരിക്കും പാര്‍ട്ടി താല്‍പര്യം.

ബിജെപിയെ വിമര്‍ശിക്കുന്നതോടൊപ്പം പൊതുമിനിമം പരിപാടി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അതിനു വില നല്‍കേണ്ടി വരുമെന്നും പാര്‍ട്ടി നേതൃത്വം യുപിഎ സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കുന്നുണ്ട്. എന്നാല്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ കാലാവധി തികയ്ക്കണമെന്നു തന്നെയാണ് താല്‍പര്യമെന്ന് സിപിഎം വ്യക്തമാക്കിക്കഴിഞ്ഞു. ബിജെപി അധികാരത്തിലേറുന്നതു തടയാനാണ് കേന്ദ്രത്തില്‍ കോണ്‍ഗ്രസിനു പിന്തുണ നല്‍കിയതെന്ന് പാര്‍ട്ടി നേതാക്കള്‍ പലഘട്ടങ്ങളിലും വിശദീകരിച്ചിട്ടുമുണ്ട്.

യുപിഎ സര്‍ക്കാരിനുള്ള പിന്തുണ എക്കാലവും ഉണ്ടായിരിക്കില്ലെന്ന് പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ എഴുതിയ ലേഖനത്തില്‍ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇത് കേന്ദ്രസര്‍ക്കാരിന് ഇപ്പോള്‍ നല്‍കുന്ന പിന്തുണയെക്കുറിച്ചല്ലെന്ന് പിബി അംഗം സീതാറാം യെച്ചൂരി വ്യക്തമാക്കി. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളെ എതിര്‍ക്കുമെന്നും ജനങ്ങള്‍ക്കുപകാരപ്രദമായ നയങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും അദ്ദഹം പറഞ്ഞു.

സിപിഎം കേരളാഘടകത്തിലുള്ള പ്രശ്നങ്ങളും മലപ്പുറത്തു നടന്ന സംസ്ഥാനസമ്മേളനത്തില്‍ മത്സരമുണ്ടാകാനിടയായി സാഹചര്യങ്ങളെക്കുറിച്ചും പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തേക്കും. ഇതിനു കാരണക്കാരനെന്നു കരുതുന്ന വി. എസിനെ പിബിയില്‍ നിന്നും ഒഴിവാക്കുമോയെന്ന കാര്യവും പാര്‍ട്ടി കോണ്‍ഗ്രസ് സമാപനത്തോടെ വ്യക്തമാകും.

സിപിഎം പോളിറ്റ് ബ്യൂറോയില്‍ ഇതുവരെ ഒരു വനിതാഅംഗത്തെ ഉള്‍പ്പെടുത്താത്ത കാര്യവും ചര്‍ച്ച ചെയ്തേക്കും. ഇക്കാര്യം ചര്‍ച്ചാവിഷയമാകുന്ന സാഹചര്യത്തില്‍ പോളിറ്റ് ബ്യൂറോയിലേക്ക് വനിതാഅംഗത്തെ തെരഞ്ഞെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+