സ്വാതന്ത്യ്രസമരസേനാനികളെ സിപിഎം ആദരിച്ചു
ദില്ലി: മലയാളികളടക്കമുള്ള 12 സ്വാതന്ത്യ്രസമര സേനാനികളെ ദില്ലിയില്‍ സിപിഎം കോണ്‍ഗ്രസിനോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ആദരിച്ചു.
സ്വാതന്ത്യ്രസമരക്കാലത്ത് എട്ടു വര്‍ഷം തടവുശിക്ഷയനുഭവിച്ച മലബാര്‍ സ്വദേശി എ. പി. നാരായണപിള്ള, പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്ത കെ. വി. തങ്കപ്പന്‍ , സുഭാഷ് ചന്ദ്രബോസിന്റെ ആര്‍മിയില്‍ അംഗമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാള്‍, എന്നിവരാണ് കേരളത്തില്‍ നിന്നും ആദരിക്കപ്പെട്ട സമരസേനാനികള്‍. സുബോധ് റോയ്, സന്ധ്യാ ചാറ്റര്‍ജി, വിദ്യാ ദേബരാമ, തെലുങ്കാന നേതാവ് കെ.കൃഷ്ണമൂര്‍ത്തി എന്നിവരും ആദരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ലണ്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ കമ്യൂണിസ്റ് പാര്‍ട്ടിയില്‍ അംഗങ്ങളായ പരാശ സത്യനാരായണ, കെ.ആര്‍ സുന്ദരം, എം. പാണ്ഡ്യന്‍, പി. ബി. രക്കര്‍, കിട്ടി മേനോന്‍ എന്നിവരേയും ചടങ്ങില്‍ ആദരിച്ചു.












Click it and Unblock the Notifications