കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ വിഭാഗീയത: സംഘടനാ റിപ്പോര്‍ട്ട്

  • By Staff
Google Oneindia Malayalam News

ദില്ലി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് സംഘടനാ റിപ്പോര്‍ട്ടില്‍ കേരളത്തിലെ പാര്‍ട്ടിയിലെ വിഭാഗീയതയെ കുറിച്ച് രൂക്ഷവിമര്‍ശനം.

കേരളത്തിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കേണ്ടതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘടനാ റിപ്പോര്‍ട്ടില്‍ ഈ പ്രശ്നം പരാമര്‍ശിക്കുന്നതിന് ഏതാനും പേജുകള്‍ നീക്കിവച്ചിട്ടുണ്ട്.

മലപ്പുറം സമ്മേളനത്തില്‍ ബൂര്‍ഷ്വാ പാര്‍ട്ടിയിലെ നേതാക്കളെ പോലെയാണ് ഒരു വിഭാഗം നേതാക്കള്‍ പെരുമാറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്മേളനത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് അതേ പടി ചോര്‍ത്തിനല്‍കുന്ന സ്ഥിതിയുമുണ്ടായി.

കണ്ണൂര്‍ സമ്മേളനത്തില്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചിരുന്നതാണ്. എന്നാല്‍ മലപ്പുറം സമ്മേളനത്തില്‍ ഒരു വിഭാഗം പ്രശ്നങ്ങള്‍ വീണ്ടും കുത്തിപ്പൊക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X