Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ അറേബ്യ കേരളത്തിലേക്കും

കൊച്ചി: ചെലവു കുറഞ്ഞ വിമാനസര്‍വീസ് നടത്തുന്ന എയര്‍ അറേബ്യ കേരളമടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് തുടങ്ങാന്‍ അനുമതിക്കായി കാക്കുന്നു. എയര്‍ അറേബ്യയുടെ ഇന്ത്യയിലെ മാനേജര്‍ രോഹിത് രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

കേരളമടക്കമുള്ള തെക്കേ ഇന്ത്യന്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താനുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്ന് രോഹിത് രാമചന്ദ്രന്‍ പറഞ്ഞു. അനുമതി കിട്ടിക്കഴിഞ്ഞാല്‍ കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കും. കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയിലുള്ള വാണിജ്യബന്ധം എയര്‍ അറേബ്യ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കേരളം ഇപ്പോഴും വാണിജ്യബന്ധത്തിനു പറ്റിയ സ്ഥലമാണെന്ന് ഗള്‍ഫില്‍ ധാരണയുണ്ടായിട്ടില്ല. കേരളത്തിലെ ആയുര്‍വേദത്തിന് ഗള്‍ഫില്‍ കൂടുതള്‍ വാണിജ്യസാധ്യതകള്‍ തീര്‍ക്കാനാവുമെന്നും രോഹിത് രാമചന്ദ്രന്‍ പറഞ്ഞു.

വിമാന ഇന്ധനനിരക്ക് വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ മുംബൈയില്‍ നിന്നും ചെലവു കുറഞ്ഞ സര്‍വീസ് നടത്തുന്ന എയര്‍ അറേബ്യ ടിക്കറ്റ് നിരക്കില്‍ ഉടനടി വര്‍ദ്ധനവുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.

ഷാര്‍ജയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എയര്‍ അറേബ്യ ഇപ്പോള്‍ മുംബൈയിലേക്ക് ചെലവു കുറഞ്ഞ സര്‍വീസ് നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+