Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് നേതാക്കള്‍ ആത്മപരിശോധന നടത്തണം: ആന്റണി

തിരുവനന്തപുരം: കഷ്ടപ്പെടുന്നവരോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്ന ജനകീയപ്രസ്ഥാനമായി കോണ്‍ഗ്രസിനെ മാറ്റാന്‍ എല്ലാ നേതാക്കളും ആത്മപരിശോധന നടത്തണമെന്ന് മുന്‍മുഖ്യമന്ത്രി എ.കെ ആന്റണി ആവശ്യപ്പെട്ടു. ദണ്ഡിയാത്ര അനുസ്മരണത്തോടനുബന്ധിച്ച് കെപിസിസി തിരുവനന്തപുരത്തു സംഘടിപ്പിച്ച ദേശീയ ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദണ്ഡയാത്ര നല്‍കുന്ന സന്ദേശവുമതാണെന്ന് അദ്ദേഹം പറഞ്ഞു.

ധനമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാഷ്ട്രീയം വിടണം. ഭൂരിപക്ഷം ജനങ്ങള്‍ ദരിദ്രരായ ഇന്ത്യയിലും കേരളത്തിലും രാഷ്ട്രീയം തൊഴിലാക്കുവാന്‍ പാടില്ല. ജനസേവനമായിരിക്കണം നേതാക്കളുടെ ലക്ഷ്യം. രാഷ്ട്രീയത്തില്‍ പ്രായോഗികതയോടൊപ്പം ധാര്‍മികതയ്ക്കും സ്ഥാനം വേണം. ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത ഒന്നായിരുന്നു ദണ്ഡിയാത്രയെന്നും ആന്റണി പറഞ്ഞു.

ഗാന്ധിസത്തില്‍ നിന്നും അകന്നുള്ള പ്രവര്‍ത്തനങ്ങള്‍ പ്രശ്നപരിഹാരത്തിന് സഹായിക്കില്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു.

ഡോ. എം. ജി. എസ് നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+