അശ്വിനികുമാര്‍ വധം: രണ്ടു പേര്‍ അറസ്റില്‍
കണ്ണൂര്‍: ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറും ആര്‍എസ്എസ് നേതാവുമായ അശ്വിനികുമാറിനെ വധിച്ച കേസില്‍ രണ്ട് എന്‍ഡിഎഫ് പ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് അറസ്റ് ചെയ്തു.
ശിവപുരം-പടപ്പാറ ചേന്നോത്ത് പീടികവളപ്പില്‍ സി. പി. ഉമ്മര്‍ (25), വെളിയമ്പ്ര പുതിയ വീട്ടില്‍ റെമക്കോട്ട് സിറാജ് (27) എന്നിവരാണ് പിടിയിലായത്. ആക്രമണത്തിന് ഉപയോഗിച്ച കത്തിയും വാളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മട്ടനൂരിനടുത്ത് ചാവശേരിയില്‍ വച്ച് ക്രൈംബ്രാഞ്ച് ഡിറെവഎസ്പി എം. ദാമോദരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
കൊലപാതകം നടത്തിയ ഒമ്പതംഗ സംഘത്തിലെ രണ്ട് പേരാണ് അറസ്റിലായതെന്ന് പൊലീസ് പറഞ്ഞു. തളിപ്പറമ്പ് നാടുകാണിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ജീപ്പ് അറസ്റിലായ ഉമ്മറിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.












Click it and Unblock the Notifications