Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി പോര്‍ട്ട് വഴി കാര്‍ഗോ കണ്ടെയ്നറുകള്‍ കടത്തി

തിരുവനന്തപുരം: ദുബായില്‍ നിന്നും ഇറക്കുമതി ചെയ്ത അഞ്ച് അന്താരാഷ്ട്ര കാര്‍ഗോ കണ്ടെയ്നറുകള്‍ കസ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കൊച്ചി പോര്‍ട്ട് വഴി കടത്തിയതായി ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജന്‍സ് കണ്ടെത്തി.

ഇങ്ങനെ കടത്തിയ കണ്ടെയ്നറുകളില്‍ എന്താണ് ഉണ്ടായിരുന്നതെന്നതിനെ കുറിച്ച് അധികൃതര്‍ക്ക് യാതൊരു വിവരവുമില്ല. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഇതുവരെ അറസ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി പി. ആര്‍. അജീഷ്, കൊച്ചിക്കാരായ സി. കെ. ബോബന്‍, കെ. ടി. ചാര്‍ലി എന്നിവരാണ് അറസ്റിലായത്.

കസ്റംസ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയതിനും കണ്ടെയ്നറുകളിലുള്ള സാധനങ്ങളെ കുറിച്ച് തെറ്റായ വിവരം നല്‍കിയതിനുമാണ് ഇവരെ അറസ്റ് ചെയ്തത്. കൊച്ചിയിലെേ ഒരു പ്രമുഖ കസ്റംസ് ഹൗസ് ഏജന്റിന്റെ സഹായത്തോടെയാണ് കണ്ടെയ്നറുകള്‍ കടത്തിയത്. തട്ടിപ്പ് പുറത്തുവന്നതോടെ ഇയാള്‍ ഒളിവിലാണ്.

രണ്ട് കാര്‍ഗോ കണ്ടെയ്നറുകള്‍ ഒരേ സമയം ഇറക്കുമതി ചെയ്ത് അതിലൊന്ന് മാത്രം പരിശോധനക്കു നല്‍കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിവന്നതെന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജന്‍സ് അധികൃതര്‍ വ്യക്തമാക്കി. ഇറക്കുമതിക്കാരന്‍ നല്‍കിയ പട്ടികയിലുള്ള സാധനങ്ങളടങ്ങിയ കണ്ടെയ്നറാണ് പരിശോധനക്ക് നല്‍കുക. രണ്ടാമത്തെ കാര്‍ഗോ കണ്ടെയ്നര്‍ പരിശോധനക്ക് നല്‍കാതെ വ്യാജരേഖകള്‍ ഉപയോഗിച്ച് പോര്‍ട്ടിന് പുറത്തേക്ക് കടത്തുകയാണ് ചെയ്തിരുന്നത്.

രണ്ടാമത്തെ കണ്ടെയ്നര്‍ പുറത്തേക്ക് കൊണ്ടുപോവുന്നതിനായി കസ്റംസ് ഉദ്യോഗസ്ഥരുടെ ഷിഫ്റ്റില്‍ മാറ്റം വരുന്നതു വരെ റാക്കറ്റിലെ അംഗങ്ങള്‍ കാത്തിരിക്കും. പുതിയ ഷിഫ്റ്റില്‍ ഉദ്യോഗസ്ഥര്‍ വന്നാല്‍ നേരത്തെ പരിശോധിച്ച കണ്ടെയ്നര്‍ തന്നെയാണ് വീണ്ടും ഹാജരാക്കിയിരുന്നത്. വീണ്ടും ഡ്യൂട്ടി അടച്ചതിന് ശേഷം രണ്ട് കണ്ടെയ്നറുകളും പരിശോധിച്ചതായി രേഖയുണ്ടെന്ന് വരുത്തിത്തീര്‍ത്ത് അവ പുറത്തേക്ക് കൊണ്ടുപോകും.

ഇങ്ങനെ പുറത്തേക്ക് കൊണ്ടുപോയ കണ്ടെയ്നറുകളില്‍ എന്താണുണ്ടായിരുന്നതെന്ന് യാതൊരു വിവരവുമില്ലാത്തതുകൊണ്ട് ദേശീയസുരക്ഷാ പ്രശ്നമെന്ന നിലയില്‍ അന്വേഷിക്കേണ്ടതാണെന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജന്‍സ് അധികൃതര്‍ പറഞ്ഞു. തട്ടിപ്പിനെ കുറിച്ച് സിബിഐ അന്വേഷണം നടത്തിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+