ഗള്‍ഫുകാരില്‍ നിന്നും കസ്റംസുകാര്‍ കൈക്കൂലി വാങ്ങുന്നു
ദുബായ്: കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന മലയാളികളായ ഗള്‍ഫുകാരെ കസ്റംസ് ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്യുന്നതിനെതിരെ ഗള്‍ഫിലെ മലബാറുകാര്‍ ചേര്‍ന്ന് ഫോറം രൂപീകരിച്ചു.
വിദേശ കറന്‍സി ടാക്സി നിരക്കായി നല്‍കുമ്പോള്‍ നിരക്കിലുണ്ടാകുന്ന ചെറിയ വ്യത്യാസം പോലും ഭീഷണിപ്പെടുത്തി ഗള്‍ഫുകാരില്‍ നിന്നും ഈടാക്കുന്നതായി ദോഹ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയിലെ അംഗങ്ങര്‍ പറയുന്നു.കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിന് കസ്റംസുകാരുടെ പീഡനം സഹിക്കേണ്ടിവന്നതായി ഫോറത്തില്‍ അംഗമായ പല ഗള്‍ഫ് മലയാളികളും പറഞ്ഞു.
കസ്റംസുകാരില്‍ നിന്നും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ വിശദീകരിച്ച് അടുത്തയാഴ്ച ദോഹയില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഫോറത്തിന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കുമെന്ന് ഫോറത്തന്റെ ചീഫ് കോര്‍ഡിനേറ്റര്‍ എ. എം. സുബൈര്‍ പറഞ്ഞു. മാധ്യമശ്രദ്ധയില്‍ പെടുത്തിയിട്ടും ഈ പ്രശ്നം വേണ്ടരീതിയില്‍ കൈകാര്യം ചെയ്യുന്നില്ലെന്നും അടിയന്തിരശ്രദ്ധ വേണ്ട വിഷയമാണിതെന്നും സുബൈര്‍ പറഞ്ഞു.












Click it and Unblock the Notifications