Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി പറഞ്ഞത് അന്വേഷിക്കണം: മുരളി

തൃശൂര്‍: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തോല്പിക്കാന്‍ ഒരു വിഭാഗം ശ്രമിച്ചുവെന്ന എ. കെ. ആന്റണിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് ഹൈക്കമാന്റ് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.

ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പോലും സംശയത്തിന് അതീതനല്ല.

സസ്പെന്‍ഷന്‍ പിന്‍വലിക്കാതെ സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസില്‍ പല കുഴപ്പങ്ങളമുണ്ടാവും. അതിന് കെപിസിസിക്കും മുഖ്യമന്ത്രിക്കും മാത്രമായിരിക്കും ഉത്തരവാദിത്തം. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് കെപിസിസി ശ്രമിക്കുന്നത്.

കോണ്‍ഗ്രസ് ഇപ്പോള്‍ പിളര്‍ന്നതിന് തുല്യമാണ്. പരസ്പരം ചേരിതിരിഞ്ഞ് ആക്രമണം നടത്തിയിട്ട് പാര്‍ട്ടി ഒന്നാണെന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കില്ല. ഇപ്പോള്‍ നടക്കുന്ന റാലി ഒരു വിഭാഗത്തിന്റേതാണ്. അതുകൊണ്ടുതന്നെ ഐ ഗ്രൂപ്പ് നടത്തിയ റാലിയുടെ പേരില്‍ ഉണ്ടായ സസ്പെന്‍ഷന്‍ നടപടികള്‍ പിന്‍വലിക്കണം.

എം. എം. ഹസ്സന്‍ തിരുവനന്തപുരത്ത് കരുണാകരനെ പരസ്യമായി വിമര്‍ശിച്ചു. ഹസ്സനെതിരെ നടപടിയുണ്ടായില്ല. കരുണാകരന്‍ വിമര്‍ശിച്ചാല്‍ അച്ചടക്ക നടപടി, കരുണാകരനെ വിമര്‍ശിച്ചാല്‍ അച്ചടക്കം എന്ന രീതി അംഗീകരിക്കാനാവില്ല.

കൊച്ചി റാലിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന. മുഖ്യമന്ത്രിയുമായി സഹകരിക്കുന്ന പ്രശ്നമില്ല. അദ്ദേഹത്തിന്റെ ഏകാധിപത്യ പ്രവണതകളെ അംഗീകരിക്കാനാവില്ല- മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+