മറ്റൊരു അന്വേഷണം ആലോചനയില്‍: മന്ത്രി
തിരുവനന്തപുരം: ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചയെ കുറിച്ച് മറ്റൊരു അന്വേഷണത്തിന് ആലോചിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയെ കുറിച്ച് മാത്രമാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ പ്രശ്നങ്ങള്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണപരിധിക്കു പുറത്താണ്. ഈ സാഹചര്യത്തിലാണ് മറ്റൊരു അന്വേഷണത്തെ കുറിച്ച് ആലോചിക്കുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലാണെന്നും അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഏപ്രില്‍ ആറ് ബുധനാഴ്ച ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ സമ്മര്‍ സ്കൂള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകലരാട് സംസാരിക്കുകയായിരുന്നു.
ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ കുട്ടികള്‍ക്ക് ശാസ്ത്രസിനിമകള്‍ കാണുന്നതിന് ഒരു ത്രി ഡി തിയേറ്റര്‍ മൂന്ന് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications