രാജന്‍ ചാക്കോയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ല
കൊച്ചി: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ചെന്നൈയിലെ സ്വകാര്യപ്രസ്സിന്റെ ജനറല്‍ മാനേജര്‍ രാജന്‍ ചാക്കോയും ഭാര്യ അന്നാമ്മ ചാക്കോയും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ഏപ്രില്‍ എട്ടിലേക്ക് മാറ്റി.
വാദം കേള്‍ക്കുന്നതുവരെ അറസ്റ് ചെയ്യരുതെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം ഹൈക്കോടതി തള്ളി. അറസ്റ് ചെയ്യുന്നതിന് തടസമില്ലെന്ന് കോടതി അറിയിക്കുകയും ചെയ്തു.
ഫയല്‍ ചെയ്യുന്ന ദിവസം തന്നെ പരിഗണനയ്ക്കെടുക്കു വിധം ടുഡേ മൂവിഗ് ഹര്‍ജിയാണ് നല്‍കിയിരുന്നത്. അഞ്ചര ലക്ഷം വിദ്യാര്‍ഥികളെ ബാധിച്ച കേസില്‍ ഈയവസരത്തില്‍ ഒരുത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് വാദം കേള്‍ക്കുന്നതിനിടെ കോടതി വ്യക്തമാക്കി.
ഏപ്രില്‍ ഒന്നിന് രാജന്‍ ചാക്കോയെ അഞ്ച് മണിക്കൂര്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തതായി ഹര്‍ജിയില്‍ പറയുന്നുണ്ട്.
വിശ്വാസവഞ്ചന, മോഷണം എന്നീ കുറ്റങ്ങള്‍ക്കാണ് ക്രൈംബ്രാഞ്ച് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്.












Click it and Unblock the Notifications