ട്രാവല്‍ ഏജന്റുമാര്‍ പണിമുടക്കുന്നു
തിരുവനന്തപുരം: ട്രാവല്‍ ഏജന്റുമാര്‍ക്കുള്ള കമ്മീഷന്‍ ഏഴില്‍ നിന്നും അഞ്ചു ശതമാനമാക്കി കുറയ്ക്കാനുള്ള വിവിധ വിമാനക്കമ്പനികളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ ട്രാവര്‍ ഏജന്റുമാര്‍ ഏപ്രില്‍ എട്ട് വെള്ളിയാഴ്ച പണിമുടക്കും.
വിമാനക്കമ്പനികളുടെ തീരുമാനം ഒരു ലക്ഷത്തില്‍പ്പരം പേരെ തൊഴില്‍രഹിതരാക്കുമെന്ന് ട്രാവല്‍ ഏജന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധി അറിയിച്ചു. ഈ തീരുമാനം നടപ്പിലാക്കിയാല്‍ മിക്കവാറും ട്രാവല്‍ ഏജന്‍സികള്‍ പൂട്ടേണ്ടിവരും. ടിക്കറ്റ് വില്‍പനയിലൂടെ ഏജന്റുമാര്‍ ഒരു വര്‍ഷം 20,000 കോടിയുടെ വ്യാപാരം ഇന്ത്യയിലേക്കു കൊണ്ടുവരുന്നുണ്ട്. ഇതില്‍ നിന്നും ഇപ്പോള്‍ 1400 കോടിയാണ് ഏജന്റുമാര്‍ക്ക് കമ്മീഷനായി ലഭിക്കുന്നത്. കമ്മീഷന്‍ ഏഴില്‍ നിന്നും അഞ്ചാക്കി കുറച്ചാല്‍ ഇതില്‍ 400 കോടി കുറയും.
എയര്‍ ഇന്ത്യ വിദേശ ഏജന്റുമാര്‍ക്ക് ഒന്‍പതു ശതമാനം കമ്മീഷന്‍ നല്‍കുന്നുണ്ട്. ഇന്ത്യയിലെ കമ്മീഷന്‍ കുറക്കുന്നത് ഏജന്റുമാരെ ഇരുതട്ടുകളിലായി കാണുന്ന നടപടിയാണെന്നും ഏജന്റ്സ് ഫെഡറേഷന്‍ വക്താവ് പറഞ്ഞു.












Click it and Unblock the Notifications