വാറ്റ്: ഏകോപനസമിതി നിരാഹാരസമരത്തിന്
കോഴിക്കോട്: മൂല്യവര്‍ദ്ധിത നികുതി(വാറ്റ്) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരവ്യവസായ ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ ഏപ്രില്‍ ഏഴ് വ്യാഴാഴ്ച മുതല്‍ സെക്രട്ടറിയേറ്റ് നടക്കല്‍ അനിശ്ചിതകാല നിരാഹാരസത്യാഗ്രഹം തുടങ്ങും.തമിഴ്നാട് വണികര്‍ സംഘം പ്രസിഡന്റ് വെണ്ണയ്യന്‍ ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രിയുടെ വാഗ്ദാനലംഘനത്തിനെതിരെ മരണം വരെ നിരാഹാരസമരം നടത്തുമെന്ന് നസറുദ്ദീന്‍ പറഞ്ഞു. 17 സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ ശേഷം മാത്രമെ കേരളത്തില്‍ വാറ്റ് നടപ്പാക്കുകയുള്ളൂവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പതിനാലാമതായി കേരളത്തില്‍ നടപ്പാക്കി. ഈ പതിനാല് സംസ്ഥാനങ്ങളില്‍ത്തന്നെ നാലിടങ്ങളില്‍ ഇത് ചര്‍ച്ചക്കായി വച്ചിരിക്കുകയാണ്. തന്നോടൊപ്പം ദിവസവും 5000 പ്രവര്‍ത്തകര്‍ നിരാഹാരസമരത്തില്‍ പങ്കെടുക്കുമെന്ന് നസറുദ്ദീന്‍ പറഞ്ഞു.












Click it and Unblock the Notifications