ജലാല്‍ തലബാനി ഇറാക്ക് പ്രസിഡന്റ്
ബാഗ്ദാദ്: കുര്‍ദിഷ് നേതാവ് ജലാല്‍ തലബാനിയെ ഇറാക്കിന്റെ ഇടക്കാല പ്രസിഡന്റായി പാര്‍ലമെന്റ് തിരഞ്ഞെടുത്തു.
മുന്‍ ഇടക്കാല പ്രസിഡന്റ് ഘാസി അല്‍ യാവര്‍, മുന്‍ ധനകാര്യമന്ത്രി അദേല്‍ അബ്ദുള്‍ മഹ്ദി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. മൂന്ന് പേര്‍ക്കും എതിര്‍സ്ഥാനാര്‍ഥികളുണ്ടായിരുന്നില്ല. വ്യാഴാഴ്ച തലബാനി സ്ഥാനമേറ്റേക്കും.
275 പാര്‍ലമെന്റ് സീറ്റുകളില്‍ കുര്‍ദിഷ് സഖ്യം 75 സീറ്റുകളാണ് നേടിയിരുന്നത്. ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് പുതിയ ഭരണാധികാരികള്‍ ആരെന്നതു സംബന്ധിച്ച് ധാരണയായത്.
പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന പാര്‍ലമെന്റ് നടപടി ജയിലിലെ ടിവിയില്‍ വീക്ഷിക്കുന്നതിന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സദ്ദാം ഹുസൈനെ അനുവദിച്ചിരുന്നു.












Click it and Unblock the Notifications