Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനാമി സാമ്പത്തികനിലയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

മനില: സുനാമി ദുരന്തത്തിനു ശേഷം ഇന്ത്യയില്‍ നിന്നുള്ള 6,44,000 ആളുകളടക്കം ഏഷ്യയിലാകെ 20 ലക്ഷത്തോളം പേര്‍ സാമ്പത്തിക ദുരിതമനുഭവിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്ന് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യങ്ങളുടെ സാമ്പത്തികനിലയെ സുനാമി ദുരന്തം കൂടുതലായി ബാധിച്ചില്ലെങ്കിലും സമൂഹത്തെയും ജനങ്ങളെയും സാമാന്യം വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. പാവപ്പെട്ട ജനങ്ങളെ കൂടുതല്‍ ദാരിദ്യ്രത്തിലേക്ക് സുനാമി ദുരന്തം തള്ളിയിട്ടു. സന്നദ്ധസംഘടനകളുടെയും മറ്റും സഹായമുണ്ടെങ്കിലും കെട്ടിടങ്ങളുടേയും മറ്റും പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാനും ജനങ്ങള്‍ പഴയ നിലയിലേക്കെത്തുവാനും വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ, മാലിദ്വീപ്, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളാണ് പഴയ നിലയിലേക്കെത്താന്‍ കൂടുതല്‍ സമയമെടുക്കുക. ഭൂകമ്പവും സുനാമിയും നാശം വിതച്ച ഇന്തോനേഷ്യ പഴയ നിലയിലേക്കെത്താന്‍ വളരെക്കൂടുതല്‍ സമയമെടുക്കും.

ശ്രീലങ്കയിലും ഇന്തോനേഷ്യയിലും മത്സ്യബന്ധനത്തെയാണ് സുനാമി ഏറ്റവും കൂടുതള്‍ ബാധിച്ചിരിക്കുന്നതെന്നും ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ റിപ്പോര്‍ട്ടിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+