കശ്മീരില്‍ ശക്തമായ സ്ഫോടനം
ശ്രീനഗര്‍: കശ്മീരിലെ പത്താനില്‍ ഏപ്രില്‍ ഏഴ് വ്യാഴാഴ്ച ശക്തിയേറിയ സ്ഫോടനമുണ്ടായി. ഈ വഴിയിലൂടെ ശ്രീനഗര്‍-മുസാഫറാബാദ് ബസ് കടന്നുപോയി 10മിനിട്ടിനു സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു.
പത്താനിലെ മാര്‍ക്കറ്റിലുള്ള ഒരു അടച്ചിട്ട കടയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിനുള്ള കാരണം അറിവായിട്ടില്ല. സ്ഫോടനത്തിനു തൊട്ടുപിന്നാലെയായി വെടിയൊച്ചകളും കേട്ടതായി സമീപവാസികള്‍ പറഞ്ഞു. ഇത് ബസിന്റെ സുരക്ഷയുറപ്പു വരുത്താന്‍ സൈനികര്‍ വെടിവച്ചതായിരിക്കുമെന്നു കരുതുന്നതായും അവര്‍ പറഞ്ഞു.












Click it and Unblock the Notifications