ഓംപ്രകാശ് ചൗട്ടാലയുടെ വസതിയില്‍ സിബിഐ റെയ്ഡ്
ദില്ലി: ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല, മകന്‍ അജിത് ചൗട്ടാല എന്നിവരുടെ വീടുകളുള്‍പ്പെടെ ഏഴിടങ്ങളില്‍ സിബിഐ ഏപ്രില്‍ ഏഴ് വ്യാഴാഴ്ച റെയ്ഡ് നടത്തി. സംസ്ഥാനത്ത് ജൂനിയര്‍ ടീച്ചര്‍മാരെ നിയമിക്കുന്നതില്‍ അഴിമതി നടന്നെന്ന കേസിനെ തുടര്‍ന്നാണ് റെയ്ഡ്.
ദില്ലി, ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിലുള്ള ചൗട്ടാലകളുടെ വീടുകളിലും ഒരു മുന്‍ എംഎല്‍എയുടേയും ഹരിയാന മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവിന്റേയും വീടുകളിലാണ് റെയ്ഡ് നടന്നത്.
അധ്യാപകനിയമനത്തില്‍ അഴിമതി നടന്ന കേസില്‍ മെയ് 2004ല്‍ സിബിഐ രജിസ്റര്‍ ചെയ്ത കേസിനെ അടിസ്ഥാനമാക്കിയാണ് റെയ്ഡുകള്‍ നടന്നത്. ഈ കേസില്‍ 19 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications