ശ്രീനഗര്‍-മുസാഫറാബാദ് ബസ് സര്‍വീസ് ആരംഭിച്ചു
ശ്രീനഗര്‍: കനത്ത സുരക്ഷാസന്നാഹങ്ങള്‍ക്കിടെ ചരിത്രസംഭവമായ ശ്രീനഗര്‍-മുസാഫറബാദ് ബസ് സര്‍വീസിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഏപ്രില്‍ ഏഴ് വ്യാഴാഴ്ച പച്ചക്കൊടി കാട്ടി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സാഹോദര്യം ഊട്ടിയുറപ്പിക്കാന്‍ ബസ്സര്‍വീസ് സഹായിക്കുമെന്ന് സോണിയാഗാന്ധി അഭിപ്രായപ്പെട്ടു. സമാധാനപരമായ നീക്കങ്ങളിലൂടെ ഇരുരാജ്യങ്ങളുടെ തമ്മിയുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.തന്റെ പൂര്‍വികര്‍ കശ്മീരുകാരായിരുന്നെന്നും മരിക്കുന്നതു വരെ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും കശ്മീരിലെ ജനതയോടു കടപ്പാടു പുലര്‍ത്തിയിരുന്നെന്നും താനും ആ പാരമ്പര്യം കാക്കുമെന്നും സോണിയ പറഞ്ഞു.
സ്ത്രീകളടക്കം 21 യാത്രക്കാരാണ് ബസിലെ യാത്രക്കാര്‍. രണ്ടുബസുകളിലായി യാത്ര തിരിച്ച ഇവര്‍ നിയന്ത്രണരേഖക്കടുത്തുള്ളകമന്‍ പോസ്റിലിറങ്ങി നടന്നാണ് പാകിസ്ഥാനിലേക്കു കടക്കുക. ഇവിടെ നിന്നും പാക് ബസുകളില്‍ അവര്‍ മുസാഫറാബാദിലേക്കു തിരിക്കും.












Click it and Unblock the Notifications