Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.എസിനെതിരെ നടപടിയുണ്ടായേക്കും

ദില്ലി: സിപിഎം കേരളാഘടകത്തില്‍ കടുത്ത വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നതായി സംഘടനാറിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന സാഹചര്യത്തില്‍ വി.എസ് പക്ഷത്തിനെതിരെ നടപടിയുണ്ടായേക്കുമെന്നു സൂചന. മലപ്പുറത്തു നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ മത്സരമുണ്ടാകാനിടയായ പ്രവര്‍ത്തനങ്ങള്‍ക്കു കാരണം വി.എസ് പക്ഷമാണെന്നുള്ള പരോക്ഷസൂചനയും സംഘടനാറിപ്പോര്‍ട്ടിലുണ്ട്.

ഒരിക്കല്‍ ചര്‍ച്ച ചെയ്ത് അവസാനിപ്പിച്ച പ്രശ്നങ്ങള്‍ മലപ്പുറം സമ്മേളത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തിക്കൊണ്ടു വരികയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പി.ബിയുടെ ഏകകണ്ഠമായ പാനലിനു വിരുദ്ധമായാണ് പാര്‍ട്ടി സമ്മേളത്തില്‍ തെരഞ്ഞെടുപ്പുണ്ടായതെന്നും റിപ്പോര്‍ട്ടിലുണ്ട്. തെരഞ്ഞെടുപ്പുണ്ടാകാനുള്ള മുഖ്യകാരണം അച്യുതാനന്ദന്‍ വിഭാഗത്തിന്റെ ആവശ്യത്തിന്മേലാണെന്ന് പിബിയെ ധരിപ്പിക്കാന്‍ പിണറായി പക്ഷത്തിനു കഴിഞ്ഞിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അച്ചടക്കം കണക്കിലെടുത്ത് അച്യുതാനന്ദനെതിരെ നടപടിയെടുക്കാന്‍ കേന്ദ്രനേതൃത്വം നിര്‍ബന്ധിതമായേക്കും.

അച്യുതാനന്ദന്‍ വിഭാഗമുയര്‍ത്തിയ നീക്കങ്ങള്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളായാണ് പാര്‍ട്ടി കാണുന്നതെന്നും പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം ഈ വിഭാഗത്തിനെതിരെ നടപടിയുണ്ടായേക്കുമെന്നുമാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+