Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രം ഹിന്ദുക്കളെ അവഗണിക്കുന്നു: സിംഗാള്‍

തിരുവനന്തപുരം: യുപിഎ സര്‍ക്കാരിന്റെ ഭരണത്തിനു കീഴില്‍ ഹിന്ദുക്കളുടെ അവസ്ഥ മോശമായിരിക്കുകയാണെന്ന് വിഎച്ച്പി അധ്യക്ഷന്‍ അശോക് സിംഗാള്‍ പറഞ്ഞു. വിഎച്ച്പിയുടെ പ്രാദേശിക യൂണിറ്റ് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാഞ്ചി ശങ്കരാചാര്യരുടെ അറസ്റും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് യുഎസ് വിസ നിഷേധിച്ചതും ഈ കാലഘട്ടത്തില്‍ ഹിന്ദുക്കള്‍ നേരിടേണ്ടിവരുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ഹിന്ദുക്കള്‍ പല ഗ്രൂപ്പുകളായി വിഘടിച്ചു പോയതുകൊണ്ട് ഇത്തരമൊരു ദുരവസ്ഥയെ പഴിക്കാനേ അവര്‍ക്കാവൂ.

സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ ഉപേക്ഷിക്കാനും പിന്നോക്കം നില്‍ക്കുന്നവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനും സിംഗാള്‍ പറഞ്ഞു. പട്ടികവിഭാഗങ്ങളുടേയും ദളിതരുടേയും പുരോഗമനത്തിനു വേണ്ടി എന്തുസഹായം ചെയ്യുവാനും വിഎച്ച് പി ഒരുക്കമാണ്. എന്നാല്‍ മതപരിവര്‍ത്തനത്തിലൂടെ ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളിലേക്കു മാറിയ ദളിതര്‍ക്ക് ആനുകൂല്യം നല്‍കുന്നത് അപകടകരമായ ഒരു സ്ഥിതിവിശേഷത്തിനിടയാക്കും.

പിന്നോക്കജാതിക്കാര്‍ ശരിക്കും ക്ഷത്രിയവംശത്തില്‍ പെട്ടവരാണെന്നും ഇന്ത്യയിലെ മുസ്ലീം ഭരണാധികാരികള്‍ അവരെ തൊട്ടുകൂടാന്‍ പാടില്ലാത്തവരാക്കി മാറ്റിയതാണെന്നും സിംഗാള്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+