എയര്‍ഹോണ്‍: ബസുടമകളുടെ ഹര്‍ജി തള്ളി
കൊച്ചി: എയര്‍ ഹോണ്‍ നിരോധനത്തിനെതിരെ സ്വകാര്യബസുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.ബസുകളില്‍ എയര്‍ഹോണ്‍ ഉപയോഗിക്കുന്നതിന് നിയമസാധുതയില്ലെന്ന് ജസ്റിസ് കെ.എസ് രാധാകൃഷ്ണന്‍, ജസ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് അറിയിച്ചു.എയര്‍ ഹോണുകള്‍ പൊതുജനങ്ങള്‍ക്ക് ശല്യം സൃഷ്ടിക്കുന്നവയാണെന്നും ഇവയുടെ ഉപയോഗം ശാരീരിക മാനസിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
ശബ്ദമലിനീകരണം തടയാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് പൊലീസിനും മോട്ടോര്‍ വകുപ്പിനും കോടതി നിര്‍ദേശം നല്‍കി.












Click it and Unblock the Notifications