Get Updates
Get notified of breaking news, exclusive insights, and must-see stories!

നാവികഅക്കാദമിക്കു സഹായം നല്‍കും: മുഖ്യമന്ത്രി

കണ്ണൂര്‍ : ഏഴിമല നാവിക അക്കാദമിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അക്കാദമിയുടെ നിര്‍മാണത്തിനു പരിശീലനത്തിനുമായി നിര്‍മിച്ച ഐഎന്‍എസ് സാമോറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നേവല്‍ അക്കാദമിക്കായുള്ള റോഡുകള്‍ക്കും പാലങ്ങള്‍ക്കും വൈദ്യുതി, ജലവിതരണസൗകര്യങ്ങള്‍ക്കുമായി സര്‍ക്കാര്‍ 49 കോടി ചെലവിട്ടു കഴിഞ്ഞു. അക്കാദമിയുടെ നിര്‍മാണത്തിന് സഹായം നല്‍കാമെന്ന് പ്രതിരോധവകുപ്പിനും ഇന്ത്യന്‍ നേവിക്കും നലകിയ ഉറപ്പ് സര്‍ക്കാര്‍ പാലിച്ചിട്ടുണ്ട്. റോഡുനിര്‍മാണവും പൈപ്പുലൈനുകള്‍ സ്ഥാപിക്കുന്ന ജോലിയും എത്രയും വേഗം പൂര്‍ത്തിയാക്കും.അക്കാദമിക്കായി സ്ഥലം നല്‍കിയവര്‍ക്കുള്ള സഹായധനത്തിനായി ഇതുവരെ സര്‍ക്കാര്‍ ഒരുകോടി മാറ്റിവച്ചിട്ടുണ്ട്. ഇക്കാര്യം കൈകാര്യം ചെയ്യാന്‍ ഒരു തഹസീല്‍ദാരുള്‍പ്പെട്ട 17അംഗ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പ്രകൃതി സൗന്ദര്യത്തെ ബാധിക്കാതെ തന്നെ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതില്‍ മുഖ്യമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

ഐഎന്‍എസ് സാമോറിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചതിലൂടെ അക്കാദമിക്ക് തറക്കല്ലിട്ട അന്തരിച്ച മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്വപ്നമാണ് സഫലമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാമോറിന്റെ ഉദ്ഘാടനത്തോടെ നാവിക അക്കാദമിയുടെ പ്രധാനഘട്ടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതായി ചടങ്ങില്‍ പങ്കെടുത്ത് വൈസ് അഡ്മിറല്‍ എസ്.സി.എസ് ബംഗാര പറഞ്ഞു. 2008 അക്കാദമി പ്രവര്‍ത്തനസജ്ജമാകുമെന്നും അദ്ദേഹംഅറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+