പ്ലാച്ചിമട: കോളകമ്പനിക്ക് വെള്ളമെടുക്കാമെന്ന് കോടതി വിധി
കൊച്ചി: പ്ലാച്ചിമടയിലെ കൊക്കോക്കോള കമ്പനിക്ക് ദിവസവും അഞ്ച് ലക്ഷം ലിറ്റര്‍ വെള്ളമെടുക്കാന്‍ ഹൈക്കോടതി അനുവാദം നല്‍കി. കോള കമ്പനിയുടെ ലൈന്‍സന്‍സ് പുതുക്കി നല്‍കാത്തതിന് ശാസ്ത്രീയമായ കാരണം ബോധിപ്പിക്കാന്‍ പെരുമാട്ടി പഞ്ചായത്ത് പരാജയപ്പെട്ടതായും കോടതി പറഞ്ഞു.
പ്ലാച്ചിമടയില്‍ വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കൊക്കോക്കോള കമ്പനി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റിസ് കെ.പി ബാലചന്ദ്രന്‍, ജസ്റിസ് എം. രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.
2004-05ല്‍ ലഭിച്ച മഴ കണക്കാക്കുമ്പോള്‍ അഞ്ചു ലക്ഷം ലിറ്റര്‍ വെള്ളമെടുക്കാന്‍ കമ്പനിക്ക് അവകാശമുണ്ട്. എന്നാല്‍ കോളയുല്‍പാദനത്തിന് ആവശ്യമില്ലാത്ത പക്ഷം ഇത്രയും വെള്ളം എടുക്കരുതെന്നും വെള്ളം സംഭരിച്ചുവയ്ക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി.
പരിസ്ഥിതി നിയന്ത്രണ ബോര്‍ഡില്‍ നിന്നും അനുവാദം കിട്ടുന്നപക്ഷം കമ്പനിയുടെ പ്രവര്‍ത്തനത്തിന് ലൈസന്‍സ് നല്‍കാന്‍ പഞ്ചായത്തിനോട് കോടതി ഉത്തരവിട്ടു.
കമ്പനിയുടെ മെഷീനുകളെപ്പറ്റിയും കുഴല്‍ക്കിണറിനെപ്പറ്റിയും അന്വേഷിക്കേണ്ട ബാധ്യത പഞ്ചായത്തിനില്ലെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications