കരുണാകരന്‍ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: യുഡിഎഫ് ഘടകകക്ഷി നേതാക്കളായ ആര്‍.ബാലകൃഷ്ണപിള്ള, ടി.എം ജേക്കബ്ബ്, എ.വി താമരാക്ഷന്‍ എന്നിവരുമായി ഐ ഗ്രൂപ്പ് നേതാവ് കെ.കരുണാകരന്‍ ചര്‍ച്ച നടത്തി.
മേഖലാറാലികള്‍ നടത്തിയതിന് കെ.മുരളീധനരെതിരെ ഹൈക്കമാന്റ് കൂടുതല്‍ അച്ചടക്കനടപടികള്‍ കൈക്കൊള്ളാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നടന്ന ഈ ചര്‍ച്ച ഏറെ പ്രാധാന്യമുണ്ട്.
മുരളീധരനെതിരെ ഹൈക്കമാന്റ് കൂടുതല്‍ അച്ചടക്കനടപടിയെടുക്കുകയും മുരളീധരന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാതെ തന്നെ സംഘടനാതെരഞ്ഞടുപ്പു നടത്താനുള്ള തീരുമാനമെടുക്കുകയും ചെയ്താല്‍ തനിക്ക് ചില സുപ്രധാന തീരുമാനങ്ങളെടുക്കേണ്ടിവരുമെന്ന് ചര്‍ച്ചയില്‍ കരുണാകരന്‍ വ്യക്തമാക്കിയതായണ് സൂചന.
പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പുണ്ടായാല്‍ ഐ ഗ്രൂപ്പിനെപ്പോലെ തന്നെ യുഡിഎഫില്‍ അസംതൃപ്തരായി നില്‍ക്കുന്ന ഈ വിഭാഗത്തെ കൂടെ നിര്‍ത്താനുള്ള കരുണാകരന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ കൂടിക്കാഴ്ചയെന്നു കരുതുന്നു.












Click it and Unblock the Notifications