മുരളി ഹൈക്കമാന്റിനു കത്തയച്ചു
തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ചില നേതാക്കള്‍ ശ്രമിച്ചുവെന്ന എ.കെ ആന്റണിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ക.മുരളീധരന്‍ ഹൈക്കമാന്റിന് കത്തയച്ചു.
താന്‍ പാര്‍ട്ടിയില്‍ത്തന്നെ ഉറച്ചുനില്‍ക്കുമെന്നും മേഖലാറാലികളിലൂടെയും മറ്റും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിച്ചതെന്നും മുരളീധരന്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
റാലികള്‍ നടത്തിയിതിനും കെപിസിസിക്കെതിരെ വിമര്‍ശനങ്ങളുന്നയിച്ചതിനും മാപ്പുപറഞ്ഞ് കത്തു നല്‍കിയാല്‍ കൂടുതല്‍ അച്ചടക്കനടപടികളില്‍ നിന്നും മുരളിയെ ഒഴിവാക്കാമെന്ന് ഹൈക്കാന്റ് വ്യക്തമാക്കിയിരുന്നു. ഇതെത്തുടര്‍ന്നാണ് മുരളി കത്തു നല്‍കിയത്.












Click it and Unblock the Notifications