Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി:ഇതുവരെ നടന്ന പരീക്ഷകള്‍ റദ്ദാക്കില്ല

തിരുവനനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ ചില ചോദ്യപേപ്പറുകള്‍ ചോര്‍ന്നെങ്കിലും ഇതുവരെ നടത്തിയ പരീക്ഷകള്‍ റദ്ദാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചോദ്യപേപ്പര്‍ ചോര്‍ച്ചക്കു കാരണക്കാരായവരെ ഒരിക്കലും വെറുതെ വിടില്ല. ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്.സംഭവത്തിലുള്‍പ്പെട്ട ഏതാനു പേരെ അറസ്റുചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.എസ്എസ്എല്‍സി പരീക്ഷാനടത്തിപ്പിലുള്ള പാകപ്പിഴകള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പു ഉദ്യോഗസ്ഥയായി ഐഎഎസ് കേഡറിലുള്ള നളിനി നെറ്റോയെ നിയമിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

പാക് ജയിലില്‍ നിന്നും മടങ്ങിയെത്തിയ മലയാളികള്‍ക്ക് 25000 രൂപ ധനസഹായം അനുവദിക്കും.

കണ്ണൂരില്‍ മഴവെള്ളസംഭരണത്തിനും ഭൂജല സംരക്ഷണത്തിനുമായി 2.25 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+