ചൗട്ടാലയുടെ വീട്ടില്‍ നിന്നും അനധികൃത രേഖകള്‍ കണ്ടെടുത്തു
ദില്ലി: ടീച്ചര്‍മാരെ നിയമിച്ചതില്‍ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാലയുടെയും മകന്റെയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ കേസുമായി ബന്ധപ്പെട്ട അനധികൃത രേഖകളും കോടിക്കണക്കിനു രൂപയും പിടിച്ചെടത്തതായി സിബിഐ അറിയിച്ചു.
ടീച്ചര്‍മാരുടെ നിയമനത്തിനു പുറമെ സംസ്ഥാന സിവില്‍ സര്‍വീസ്, പൊലീസ് ഉന്നതോദ്യോഗസ്ഥതെരഞ്ഞടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
ഹോട്ടലുകളടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ചൗട്ടാലക്കുള്ള കോടിക്കണക്കിനു രൂപ വിലവരുന്ന സ്വത്തുസംബന്ധമായ രേഖകളും കണ്ടെടുത്തിട്ടുണ്ട്.
ചൗട്ടാലയുടെ മകനും രാജ്യസഭാംഗവുമായ അജയ് ചൗട്ടാലയുടെ ദില്ലിയിലെ വീടും സിബിഐ റെയ്ഡ് ചെയ്തു.












Click it and Unblock the Notifications