Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയെ മധ്യസ്ഥനാക്കാന്‍ ഐ ഗ്രൂപ്പ് ശ്രമം

തിരുവനന്തപുരം: കെ.മുരളീധരനെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതില്‍ നിന്നും ഹൈക്കമാന്റിനെ പിന്‍തിരിപ്പിക്കുവാന്‍ മധ്യസ്ഥനായി എ.കെ ആന്റണിയെ രംഗത്തിറക്കാന്‍ ഐ ഗ്രൂപ്പ് ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ഐ ഗ്രൂപ്പിന്റെ പ്രമുഖനേതാവായ ഇ.എം അഗസ്തി എംഎല്‍എ ഏപ്രില്‍ ഏഴ് വ്യാഴാഴ്ച ആന്റണിയുമായി ചര്‍ച്ച നടത്തി.

എന്നാല്‍ രാഷ്ട്രീയകാര്യങ്ങള്‍ സംസാരിക്കാനല്ല ആന്റണിയെ കണ്ടതെന്നാണ് അഗസ്തി പറഞ്ഞത്. താന്‍ മുന്‍പും ആന്റണിയെ സന്ദര്‍ശിക്കാറുണ്ടെന്നും അതുപോലൊരു സന്ദര്‍ശനം മാത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലെ പിളര്‍പ്പൊഴിവാക്കാന്‍ ശ്രമം നടത്താന്‍ അഗസ്തി ആന്റണിയോട് ആവശ്യപ്പെട്ടതായാണ് സൂചന. ഹൈക്കമാന്റ് നടപടിയുണ്ടായാല്‍ പിളര്‍പ്പല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് അഗസ്തി പറഞ്ഞതായും അറിയുന്നു. മധ്യസ്ഥന്റെ ഭാഗം ഏറ്റെടുക്കാന്‍ താനില്ലെന്ന് എ.കെ ആന്റണി നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും അഭിപ്രായങ്ങള്‍ പറയേണ്ടിടത്ത് പറയുമെന്നാണ് ആന്റണിയുടെ നിലപാട്.

ദണ്ഡിയാത്രയോടനുബന്ധിച്ച് കെപിസിസി നടത്തിയ ചരിത്രസെമിനാര്‍ ഉദ്ഘാടനം ചെയ്യുമ്പോഴും ഒത്തുതീര്‍പ്പു വേണമെന്നു തന്നെയാണ് ആന്റണി പറഞ്ഞഥത്. ഇതാണ് മധ്യസ്ഥശ്രമത്തിന് ആന്റണിയുടെ സഹായം തേടാന്‍ ഐ ഗ്രൂപ്പിനെ പ്രേരിപ്പിച്ചത്. പിളര്‍പ്പിന്റെ ഘട്ടമെത്തിയാല്‍ ആന്റണി ഇടപെടുമെന്നു തന്നെയാണ് ഗ്രൂപ്പിന്റെ വിശ്വാസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+