Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ഹിന്ദുക്കളുടെ പാര്‍ട്ടിയല്ല: അശോക് സിംഗാള്‍

തിരുവനന്തപുരം: ബിജെപി ഹൈന്ദവാനുകൂല പാര്‍ട്ടിയല്ലെന്ന് വിഎച്ച്പി അധ്യക്ഷന്‍ അശോക് സിംഗാള്‍. ആറു വര്‍ഷത്തെ ബിജെപിയുടെ കേന്ദ്രഭരണം ഹിന്ദുക്കളെ യാതൊരു രാഷ്ട്രീയഭാവിയുമില്ലാത്ത അനാഥരാക്കി മാറ്റിയെന്നും സിംഗാള്‍ ആരോപിച്ചു.

വിഎച്ച്പിയുടെ കാഴ്ചപ്പാടില്‍ മറ്റു പാര്‍ട്ടികളെപ്പോലെ തന്നെയാണ് ബിജെപിയും. ബിജെപി മതേതേ പാര്‍ട്ടിയാണ് .മതേതര പാര്‍ട്ടികള്‍ ഹിന്ദുത്വത്തിന് എതിരാണ്.

ജനസംഘ് എന്നത് ഹിന്ദുക്കള്‍ക്കനുകൂലമായ പദമാണെങ്കിലും സംഘപരിവാര്‍ ബിജെപിയുടെ ഭാഗമായതോടെ അവസ്ഥ മാറി.

കാഞ്ചി മഠാധിപതിയുടെ അറസ്റിനെ തുടര്‍ന്ന് ഹൈന്ദവസമൂഹമാകെ അസ്വസ്ഥമായിരിക്കുകയാണ്. അറസ്റിനെതിരെ നിരവധി പ്രതിഷേധമുണ്ടാകുകയും ചെയ്തു.ഹൈന്ദവസമൂഹം നേരിടുന്ന മനുഷ്യാവകാശലംഘനത്തിനും പക്ഷപാതത്തിനുമെതിരെ വരുംദിനങ്ങളില്‍ ശക്തമായ ഹിന്ദുവികാരമുണ്ടാകും.

കേരളസര്‍ക്കാരിന്റെ സുനാമി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച സിംഗാള്‍ പല രാഷ്ട്രീയനേതാക്കളും ഹിന്ദുക്കള്‍ക്കു വേണ്ടി സംസാരിക്കുമെങ്കിലും അവര്‍ക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+