Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ.മുരളീധരനെ പുറത്താക്കുമെന്ന് സൂചന

തിരുവനന്തപുരം: കെ.മുരളീധരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയേക്കുമെന്നു സൂചന.ഇതുസംബന്ധിച്ച് ഏപ്രില്‍ എട്ട് വെള്ളിയാഴ്ച വൈകീട്ടോടെ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

തുടര്‍ച്ചയായി അച്ചടക്കലംഘനം നടത്തുന്ന മുരളീധരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ സോണിയാഗാന്ധിക്കു റിപ്പോര്‍ട്ടു നല്‍കിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതെക്കുറിച്ച് അന്തിമതീരുമാമെടുത്തശേഷം തീരുമാനം ഏപ്രില്‍ എട്ട് വൈകീട്ട് നാലുമണിക്കു നടക്കുന്ന കോണ്‍ഗ്രസ് യോഗത്തില്‍ പ്രസ്താവിച്ചേക്കും.

അതേ സമയം തന്നെ പുറത്താക്കാനുള്ള തീരുമാനമുണ്ടായാല്‍ അതിനു പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. കരുണാകരമെതിരെ നടപടിയെടുക്കാതെ തനിക്കെതിരെ മാത്രം നടപടിയെടുക്കുന്നത് ഒറ്റ തിരിഞ്ഞാക്രമിക്കുക എന്ന ഉമ്മന്‍ചാണ്ടി നയമാണ്. താന്‍ ഇതുവരെ അച്ചടക്കലംഘനം നടത്തിയിട്ടില്ല. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാല്‍ എന്തു ചെയ്യണമെന്നതിനെ കുറിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും തന്നെ പുറത്താക്കുന്നതു സംബന്ധിച്ച അന്തിമതീരുമാനം ഇതുവരെയുണ്ടാകാത്ത സാഹചര്യത്തില്‍ ഇക്കാര്യത്തെപ്പറ്റി കൂടുതലൊന്നും പറയുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+