ഒ.വി.വിജയന്റെ ചിതാഭസ്മത്തെ ചൊല്ലി വിവാദം
ന്യൂഡല്‍ഹി: ഒ.വി.വിജയന്റെ ഭൗതികാവശിഷ്ടം വാണിജ്യ താല്‍പര്യങ്ങള്‍ക്കു വിട്ടുകൊടുക്കാന്‍ വിഷമമുണ്ടെന്നും ചിതാഭസ്മം ഗംഗയിലൊഴുക്കുകയാണു ചെയ്യേണ്ടതെന്നും അനന്തരവനും കാര്‍ട്ടൂണിസ്റുമായ രവിശങ്കര്‍ പറഞ്ഞു. ചിതാഭസ്മം നിമജ്ജനം ചെയ്യുന്നത് താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് വിജയന്റെ മകന്‍ മധു ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് സ്റേ നേടിയതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചിതാഭസ്മം ഗംഗയിലൊഴുക്കാന്‍ തന്നോടൊപ്പം വരാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് വിജയന്റെ ഭാര്യ തെരേസയ്ക്കും മകന്‍ മധുവിനും എസ്.എം.എസ് സന്ദേശങ്ങള്‍ അയച്ചിരുന്നതായി രവിശങ്കര്‍ പറഞ്ഞു.
അച്ഛന്‍ മരിച്ചതിലുള്ള മാനസികാഘാതം കാരണമാണ് താന്‍ കേരളത്തിലേക്കു വരാതിരുന്നതെന്നാണ് മധു കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറഞ്ഞത്. പക്ഷെ മധു ഹിന്ദുവിശ്വാസിയല്ല എന്നായിരുന്നു തെരേസയുടെ വിശദീകരണം.
ചിതാഭസ്മം രവി ഡീസിക്കുകൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് തെരേസ നല്കിയ കുറിപ്പ് ഇപ്പോഴും തന്റെ കയ്യിലുണ്ടെന്നും രവിശങ്കര്‍ പറഞ്ഞു.












Click it and Unblock the Notifications