സര്‍ക്കാര്‍ മദ്യലോബിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു: താമരാക്ഷന്‍
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മദ്യലോബിക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍എസ്പി(ബി) ജനറല്‍ സെക്രട്ടറി എ.വി.താമരാക്ഷന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ആര്‍എസ്പിയുടെ ഇരു വിഭാഗവും ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പാര്‍ട്ടി സംസ്ഥാന പ്ലീനത്തെ സംബോധന ചെയ്യവേ താമരാക്ഷന്‍ അഭിപ്രായപ്പെട്ടു.
വ്യാജമദ്യ ദുരന്തത്തിനുള്ള കളം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലം മാഫിയകളുടെ സുവര്‍ണകാലമാണ്.
സംസ്ഥാനത്തിന്റെ ഖജനാവ് കാലിയായെങ്കിലും വക്കം പുരുഷോത്തമന്റെ ഖജനാവില്‍ മൂന്നുറു തലമുറയ്ക്കു കഴിയാനുള്ളത്രയായിട്ടുണ്ട്. മുഖ്യമന്ത്രി അറിയാതെയാണ് മദ്യവില കൂട്ടാനുള്ള തീരുമാനം ധനമന്ത്രി എടുത്തിട്ടുള്ളത്. മദ്യ രാജാക്കന്‍മാരില്‍ നിന്നും വന്‍ തുക വാങ്ങിയാണ് ധനമന്ത്രി ഇതിന് അനുമതി നല്‍കിയത്.
ദേശീയ ഇടത് ഐക്യത്തിന് സിപിഎം-സിപിഐ പാര്‍ട്ടികള്‍ നേതൃത്വം നല്‍കണമെന്നും താമരാക്ഷന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications