എസ്എസ്എല്‍സി: രാജന്‍ ചാക്കോയുടെ ജാമ്യഹര്‍ജി തള്ളി
കൊച്ചി: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പട്ട് ചെന്നൈയിലെ സ്വകാര്യപ്രസ്സിന്റെ ജനറല്‍ മാനേജര്‍ രാജന്‍ ചാക്കോയും ഭാര്യ അന്നാമ്മ ചാക്കോയും നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. കേസന്വേഷം അവസാനഘട്ടത്തിലായതു കൊണ്ട് ഇവര്‍ക്കു ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഫയല്‍ ചെയ്യുന്ന ദിവസം തന്നെ പരിഗണനയ്ക്കെടുക്കു വിധം ടുഡേ മൂവിഗ് ഹര്‍ജി നല്‍കിയിരുന്ന ഇവരുടെ ജാമ്യാപേക്ഷ ഏപ്രില്‍ ആറിന് കോടതി പരിഗണനക്കെടുത്തിരുന്നെങ്കിലും പിന്നീട് ഏപ്രില്‍ എട്ടിലേക്കു മാറ്റുകയായിരുന്നു .
ഏപ്രില്‍ ഒന്നിന് രാജന്‍ ചാക്കോയെ അഞ്ച് മണിക്കൂര്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തതായി ഹര്‍ജിയില്‍ പറയുന്നുണ്ട്.
വിശ്വാസവഞ്ചന, മോഷണം എന്നീ കുറ്റങ്ങള്‍ക്കാണ് ക്രൈംബ്രാഞ്ച് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്.
രാജന്‍ ചാക്കോ ഇപ്പോഴും ഒളിവിലാണ്.












Click it and Unblock the Notifications